തിരുവനന്തപുരം: വി.ഡി സതീശന് സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഗവര്‍ണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി. കേരള പൊലീസ് ബാന്റ് വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിര്‍ത്തി. എന്നാല്‍, വന്ദേമാതരം ആദ്യത്തില്‍ ആലപിക്കണമെന്ന നിര്‍ദേശം ഇത്തവണയും പാലിച്ചു. രണ്ടാമതായിരുന്നു ദേശീയ ഗാനം.
|
നെഹ്റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്ക്കുന്നുവെന്ന ഗവര്‍ണര്‍ പറഞ്ഞു.
ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും. പെന്ഷന് 3000 രൂപയായി ഉയര്‍ത്തും. കേരളത്തെ പോര്‍ട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നല്‍കും. ചെറുകിട വ്യവസായ സംരംഭങള്‍ക്ക് സഹായം നല്‍കും.റബ്ബര്‍ അടക്കമുള്ളവയുടെ താങ്ങുവില ഉയര്‍ത്തും .വന്യജീവി പ്രശ്നത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.


