29
May 2026
Fri
29 May 2026 Fri
kozhikkode madrasa teacher arrested

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ പി മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. കൊടുവള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലങ്ങാട് ഹിദായത്തുല്‍ സോബിയാന്‍ മദ്രസയിലെ അധ്യാപകനായിരുന്നു ഷരീഫ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

14 കാരിയായ പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ പ്രതി, രണ്ടുതവണയാണ് കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മദ്രസയിലെ നിസ്‌കാര മുറിയില്‍ വച്ചായിരുന്നു ആദ്യ അതിക്രമം. ഇതിനുശേഷവും ശല്യം തുടര്‍ന്ന പ്രതി, സെപ്റ്റംബര്‍ 22-ന് മദ്രസയിലെ വാട്ടര്‍ പ്യൂരിഫയറിന് സമീപം വച്ച് വീണ്ടും ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

കുട്ടി നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Sexual abuse madrasa teacher arrested in Kozhikkod