മന്ത്രി ബിന്ദു കൃഷ്ണ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിര്‍. യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. ഭരണം വെറുതെ കിട്ടിയതല്ലെന്നും യൂത്ത് ലീഗ് നേതാവ് മുന്നറിയിപ്പ് നല്‍കി.
|
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളി നടേശന്റെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമാ ചിത്രം പുറത്തുവന്നിരുന്നു. വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ പ്രതികരിക്കാതെ, എല്ലാവര്‍ക്കും ക്ഷീര ദിനാശംസകള്‍ എന്ന് മറുപടി പറയുകയായിരുന്നു മന്ത്രി.
സികെ ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ക്ഷീര ദിന ആശംസയില്‍ രക്ഷപ്പെടാമെന്ന് കരുതരുത്, യു.ഡി.എഫിനെയും അതിന്റെ നേതാക്കളെയും പുലഭ്യം പറഞ്ഞു നടന്ന വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് അത്ര നിസാരവും നിഷ്‌കളങ്കവുമായി കാണാന്‍ കഴിയില്ല, ഭരണം വെറുതെ കിട്ടിയതല്ല, ഒരുപാട് മനുഷ്യരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണെന്ന് ഓര്‍മയുണ്ടാവണം, ശരി കാണാം.


