03
Jun 2026
Wed
03 Jun 2026 Wed
husband kills wife by cuts her throat

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വട്ടിയൂർക്കാവ് സ്വദേശി സുരേഷ് ആണ് ഭാര്യ മണക്കാട് സ്വദേശി ഹസീനയെ കൊലപ്പെടുത്തിയത്. കൃത്യശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധൻ പുലർച്ചെയാണ് കൊലപാതകം നടന്നത്. ദമ്പതികളും നാലുമക്കളും നാലു മാസം മുമ്പാണ് നാലാഞ്ചിറയിൽ വാടകയ്ക്കു താമസിക്കാനെത്തിയത്. സംശയരോ​ഗമാണ് കൊലപാതകകാരണമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.

ALSO READ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു മരണം