29
Jun 2026
Thu
29 Jun 2026 Thu
vijay tvk

തമിഴ്‌നാട്ടില്‍ ഒഴിവുള്ള ഏക രാജ്യ സഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കി മുഖ്യമന്ത്രി വിജയ്. കേവലഭൂരിപക്ഷമുറപ്പിക്കാനുള്ള പിന്തുണ നല്‍കിയതിലുള്ള പാരിതോഷികമായാണ് വിജയ് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരാണ് വിജയുടെ ടിവികെയ്ക്ക് പിന്തുണ നല്‍കിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ചുമതലയമുള്ള ഗിരീഷ് ചന്ദ്രശേഖര്‍ വിജയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു രാജ്യസഭാ സീറ്റിന് കോണ്‍ഗ്രസിനു നല്‍കിയ പ്രഖ്യാപനമുണ്ടായത്. പ്രവീണ്‍ ചക്രവര്‍ത്തിയാവും രാജ്യസഭാ സീറ്റില്‍ മല്‍സരിക്കുക. എഐഎഡിഎംകെ നേതാവ് സി വി ഷണ്‍മുഖം രാജിവച്ച ഒഴിവിലേക്കാണ് മല്‍സരം.

ALSO READ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ സ്‌കൂളിലെ 30ലേറെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക