04
Jun 2026
Thu
04 Jun 2026 Thu
over 30 students hospitalised in Kollam over food poison

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊല്ലം ഏഴാം മൈലിലെ സ്വകാര്യ സ്‌കൂളിലെ 30ലേറെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ മോട്ടോര്‍ തകരാറിലായതിനാല്‍ കരാറുകാരന്‍ മുഖേന പുറത്തുനിന്ന് കുടിവെള്ളം എത്തിച്ചിരുന്നു. ഈ കുടിവെള്ളം ഉപയോഗിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരാറുകാര്‍ പാറമടയില്‍ നിന്നുള്ള വെള്ളമാണ് സ്‌കൂളിലേക്ക് എത്തിച്ചുനല്‍കിയതെന്നാണ് ആക്ഷേപണം. സ്‌കൂളിലെത്തിച്ച വെള്ളത്തിന്റെ സാംപിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

ALSO READ: കണ്ണൂരിൽ കഞ്ചാവുമായി ജ്യോൽസ്യൻ പിടിയിൽ