01
Jun 2026
Tue
01 Jun 2026 Tue
Woman arrested for looting 20 lakh rupees from govt officer

ഹണിട്രാപ്പില്‍ കുടുക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ 20 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാര്‍ഡനില്‍ പ്രിന്‍സി (46) ആണ് പിടിയിലായത്. ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ ആണ് സര്‍വീസില്‍ ഇരിക്കെ പ്രിന്‍സിയുടെ തട്ടിപ്പിന് ഇരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം സ്ഥാപിച്ച യുവതി ഇദ്ദേഹത്തില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും കൈക്കലാക്കി. പിന്നീട് ഈ ബന്ധം വീട്ടുകാരെ അറിയിക്കാതിരിക്കണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെടുകയും ഉദ്യോഗസ്ഥന്‍ പണം കൈമാറുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ കേസെടുത്ത ഒറ്റപ്പാലം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: വഴിയരികിലെ കടയില്‍ നിന്ന് ചായകുടിച്ചുകൊണ്ടിരിക്കെ യുവാവ് കാറിടിച്ചു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക