29
Jun 2026
Fri
29 Jun 2026 Fri
Shigella death reported in Malappuram

മലപ്പുറത്ത് കഴിഞ്ഞ ദിവസം മരിച്ച സ്ത്രീക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി കണ്ടെത്തി. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂര്‍ സ്വദേശി സരോജിനിക്കാണ്(59) ഷിഗെല്ല സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സാംപിള്‍ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി കണ്ടെത്തിയത്. മലപ്പുറം തേഞ്ഞിപ്പാലം, എടവണ്ണ സ്വദേശികളായ രണ്ടുപേര്‍ ഷിഗെല്ല ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

അതേസമയം ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി അടപ്പിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഇവിടെ നിന്നു ശേഖരിച്ച ജ്യൂസിന്റെ സാംപിള്‍ വഞ്ചിയൂരിലെ ലാബിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്.

ALSO READ: വിവാഹ നിശ്ചയത്തിനു പിന്നാലെ എലിവിഷം കഴിച്ച 19കാരി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക