സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. 10 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവില്‍ അഞ്ച് ശതമാനമായിരുന്നത് മൂന്ന് ശതമാനമാക്കി കുറച്ചാണ് ബജറ്റ് പ്രഖ്യാപനം. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി 8 ശതമാനമായിരുന്നത് 5 ശതമാനമായി കുറച്ചു.
|
20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം നികുതി തുടരും. 40ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 15ശതമാനമായി ഉയര്‍ത്തി.
ഉയര്‍ന്ന വിലയുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി വരുമാനം വര്‍ധിപ്പിക്കാനും, താഴ്ന്ന വിലയുള്ള വാഹനങ്ങള്‍ക്ക് ഇളവ് നല്‍കി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം.
ഭിന്നശേഷിക്കാര്‍ക്ക് മോട്ടോര്‍വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യപരിധി ഏഴുലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 50 ശതമാനം പിഴ മാത്രം അടച്ച് ഇചലാന്‍ തീര്‍പ്പാക്കുന്നതിന് ഇചലാന്‍ ആംനസ്റ്റി പദ്ധതി നടപ്പാക്കും. മറ്റ് നികുതി നിരക്കുകളില്‍ മാറ്റമില്ല.
പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും വരുമാന സമതുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള നീക്കമായാണ് കേരള സര്‍ക്കാരിന്റെ ഈ ബജറ്റ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് സേഫ് ഡ്രൈവിങ് പ്രോല്‍സാഹിപ്പിക്കുകയും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുകയും കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നതിനായി സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും.
Kerala budget 2026: Road tax for EVs under 10 lakh reduced


