മധുവിധുവിനിടെ മലപ്പുറം സ്വദേശിയായ നവവരന്‍ ശ്രീലങ്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് വേങ്ങര സ്വദേശി എ.കെ മുഹമ്മദ് ഇര്‍ഫാന്‍ മരിച്ചത്. പത്തുദിവസം മുന്‍പായിരുന്നു വിവാഹം.
|
ഇര്‍ഫാനും ഭാര്യയും ഹണിമൂണിനായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശ്രീലങ്കയിലെത്തിയത്. കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് സ്‌കൂബ ഡൈവിങ്ങിനായി ഇവര്‍ എത്തിയത്. കുഴഞ്ഞുവീണതിന് പിന്നാലെ ഇര്‍ഫാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഫുടബോള്‍ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് വേങ്ങരയില്‍ നിന്നുള്ള മാധ്യമ വാര്‍ത്തകളിലും മുഹമ്മദ് ഇര്‍ഫാന്‍ നിറഞ്ഞുനിന്നിരുന്നു. മൃതദേഹം മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ഇടപെട്ട് മൃതദേഹം എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





