ദ്വയാര്‍ഥ പരാമര്‍ശങ്ങളില്‍ നടി ഹണി റോസിനോടും കുടുംബത്തോടും പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണ്ണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.
|
എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടും മാത്രം പെരുമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനപ്പൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ ഈ സാഹചര്യത്തില്‍ തനിക്കെതിരായ നിയമനടപടികള്‍ പിന്‍വലിക്കണമെന്നു ഹണി റോസിനോട് അഭ്യര്‍ഥിച്ചു.ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് പറച്ചില്‍.
ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനവേളയില്‍ നടത്തിയ ബോബി ചെമ്മണ്ണൂരിന്റെ പ്രസ്താവനയ്‌ക്കെതിരേയായിരുന്നു ഹണി റോസ് കേസ് നല്‍കിയത്. അതേസമയം ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി ഹണി റോസ് പ്രതികരിച്ചു. ബാക്കി കാര്യങ്ങള്‍ കുടുംബവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
ALSO READ: മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന 65കാരന് വധശിക്ഷ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





