മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന 65കാരന് വധശിക്ഷ. മഹാരാഷ്ട്രയിലാണ് സംഭവം. ഭീംറാവു കാംബ്ലെ എന്നയാളെയാണ് പൂനെ സെഷന്‍സ് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചത്. നസ്രാപൂറിലാണ് ഇയാള്‍ മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജി എസ് ആര്‍ സലുങ്കേ നിരീക്ഷിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
|
മെയ് ഒന്നിന് മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു കാംബ്ലെ പെണ്‍കുട്ടിയെ ചെറുകടി നല്‍കാമെന്നും പശുക്കിടാവിനെ കാണിച്ചുതരാമെന്നും പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നത്. ഉടന്‍ തന്നെ പ്രതിയെ പിടികൂടിയ പോലീസ് 15 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
55 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പ്രതിയെ കണ്ടെത്താന്‍ സഹായകമായി. നേരത്തേ 62കാരിയെയും 17കാരിയെയും ഒരു മൃഗത്തെയും ലൈംഗികമായി ആക്രമിച്ച കേസില്‍ പ്രതിയാണ് 65കാരന്‍ എന്നും ഇയാള്‍ക്ക് വധശിക്ഷ തന്നെ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുകയുണ്ടായി. ഡിഎന്‍എ തെളിവുകള്‍ അടക്കമുള്ളവയും പ്രതിക്ക് പ്രതികൂലമായതോടെ കോടതി ഇയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.
ALSO READ: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി നാലാം നിലയില്‍ നിന്ന് ചാടിമരിച്ചു



