01
Jun 2026
Mon
01 Jun 2026 Mon
woman found dead in home stay boy friend in unconscious stage

ഹോംസ്‌റ്റേയില്‍ ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അബോധാവസ്ഥയില്‍ കണ്ടെത്തിയ കാമുകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളരുവിന്റെ പ്രാന്തപ്രദേശമായ ചിക്കബല്ലാപുറിലെ മഡ്ഡനഹള്ളിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോംസ്‌റ്റേ വളപ്പിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഇതിനു സമീപത്തു നിന്ന് ഒരു കയറും ഏതാനും ഗുളികകളും കണ്ടെത്തി. സഞ്ജീത് അലിയെന്നാണ് യുവാവിന്റെ പേരെന്ന് പോലീസ് പറഞ്ഞു.

ഇരുവരും ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നോ അതോ യുവതിയെ കൊന്നശേഷം കാമുകന്‍ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും കുടുംബങ്ങള്‍ ഇതിനെ എതിര്‍ത്തുവെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ALSO READ: ഹണിറോസിനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമചോദിച്ച് ബോബി ചെമ്മണ്ണൂര്‍