02
Jul 2026
Wed
02 Jul 2026 Wed
Husband arrested over death of wife in Vizhinjam

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി(27)യെ കഴിഞ്ഞദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയുടെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. അഭിലാഷ് മദ്യപിച്ചെത്തി പതിവായി മര്‍ദ്ദിച്ചിരുന്നുവെന്നു യുവതി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. രണ്ടുദിവസം മുമ്പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹവാര്‍ഷികം.

ALSO READ: രണ്ട് ദിവസം മുമ്പ് വിവാഹ വാര്‍ഷികം; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍