പാലക്കാട്: പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍നിക്ക് നേരം അധ്യാപകന്റെ ലൈംഗിക അതിക്രമം. പ്രധാനാധ്യാപകനെതിരെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു പാലക്കാട് നഗരത്തിലെ സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം.
|
കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകന്‍ ഉപദ്രവിക്കുകയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴും അധ്യാപകനില്‍ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. രക്ഷിതാക്കളുടെ പരാതിയില്‍ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അധ്യാപകന്‍ കുട്ടിയുടെ മുഖത്തടിച്ചു
മറ്റൊരു സംഭവത്തില്‍ പാലക്കാട് അയിലൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മുഖത്തടിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചത്. പരിക്കേറ്റ കുട്ടിയെ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിന് പിന്നാലെ പ്രശ്‌നത്തില്‍ ഇടപെട്ട അധ്യാപകന്‍ ഏഴാം ക്ലാസുകാരനായ വിദ്യാര്‍ഥിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മുഖത്ത് അടിയേറ്റതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


