02
Jul 2026
Thu
02 Jul 2026 Thu
Police case against Helen of Sparta youtuber for drunken driving

മദ്യലഹരിയില്‍ വാഹനമോടിച്ചെത്തിയ വനിതാ യുട്യൂബര്‍ പോലീസിനെ കണ്ട് അമിതവേഗത്തില്‍ കാറോടിച്ചു കടന്നുകളഞ്ഞു. പിന്നാലെ പോയ പോലീസ് സംഘം വാഹനം തടഞ്ഞുപരിശോധിച്ചപ്പോഴാണ് യുവതി മദ്യലഹരിയില്‍ കാറോടിക്കുകയാണെന്നു വ്യക്തമായത്. ഹെലന്‍ ഓഫ് സ്‌പോര്‍ട്ട എന്നറിയപ്പെടുന്ന പെരുമ്പള സ്വദേശിനി ധന്യ എസ് ആര്‍(28)ആണ് മദ്യലഹരിയില്‍ കാറോടിച്ചതും പോലീസ് സംഘത്തെ കണ്ട് കടന്നുകളഞ്ഞതും. യുവതിക്കെതിരേ പോലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട് മംഗല്‍ പാടി ഗ്രാമത്തില്‍ ബന്തിയോട് ഭഗവതി നഗര്‍ എന്ന സ്ഥലത്തുവച്ചാണ് സംഭവം. അപകടകരമായ രീതിയില്‍ പുലര്‍ച്ചെ രണ്ടോടെ റോഡില്‍ നിര്‍ത്തിയിട്ട വാഹനം കണ്ട് പോലീസ് പരിശോധിക്കാന്‍ ഇറങ്ങിയപ്പോള്‍ കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോയി. പിന്നീട് ബന്തിയോട് ഭഗവതി നഗറില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് യുവതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

ALSO READ: ഗ്രാൻഡ് ഹൈപ്പർ 50-ാമത്തെ സ്റ്റോർ മാലിയയിൽ ഉദ്‌ഘാടനം ചെയ്തു