കൊച്ചി: മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍.വി. ബാബുവിനെതിരെ കേസ്. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്‌റഫ് വാഴക്കാല നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
|
‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ പ്രചാരണത്തിനായി ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിക്കു പിന്നാലെയാണ് കടുത്ത അവഹേളനവുമായി ബാബു രംഗത്ത് വന്നത്.
മറ്റു സമുദായ നേതാക്കളേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണെന്നായിരുന്നു ആര്‍ വി ബാബുവിന്റെ പരാമര്‍ശം. കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തില്‍ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആര്‍.വി ബാബു ആരോപിച്ചിരുന്നു.
Case registered against HIV leader RV Babu




