പത്തനംതിട്ട: പത്തനംതിട്ടയില്‍ 13 വയസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കൂടെ പഠിക്കുന്ന കുട്ടികളും മറ്റു ചിലരും പീഡിപ്പിച്ചത്. അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്.
|
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സഹപാഠികള്‍ക്ക് പുറമെ, മറ്റ് ചിലരും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വിവരമുണ്ട്. ഇവരെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സഹപാഠികളായ നാല് ആണ്‍കൂട്ടികളാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി സംഭവത്തിന് ഒത്താശ ചെയ്യുകയായിരുന്നു. കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും സ്‌കൂളിനടുത്ത് വച്ചും പീഡനം നടന്നതായാണ് പരാതി.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പുറത്തുനിന്ന് എത്തിയ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Thirteen-year-old girl in Pathanamthitta sexually abused





