05
Jul 2026
Sun
05 Jul 2026 Sun
PK Kunhalikkutty Keralam

സംസ്ഥാനത്തെ വ്യവസായ മന്ത്രിക്ക് കേരളം എന്ന് എഴുതാന്‍ പോലും ്അറിയില്ലേ എന്ന ട്രോളുകളോട് പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി. കേരളം എന്ന് എഴുതിയതിലെ തെറ്റ് ട്രോളായത് ശ്രദ്ധയില്‍പ്പെട്ടെന്നും താന്‍ എഴുതുന്നതിനിടയില്‍ ചുറ്റും ആളുകള്‍ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് തെറ്റിന് കാരണമായതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സ്‌പെല്ലിങ് മിസ്റ്റേക്ക് ജനങ്ങള്‍ ചൂണ്ടിക്കാണിച്ചത് പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നും മന്ത്രി ഫെയിസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനങ്ങളുടെ വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേള്‍ക്കും. തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് കുഞ്ഞാലിക്കുട്ടി കുറിച്ചു.

ജനങ്ങള്‍ക്ക് എപ്പോഴും വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി, സോഷ്യല്‍ മീഡിയയിലെ സ്‌നേഹത്തിനും തിരുത്തലുകള്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയും അറിയിച്ചു.

കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന പരിപാടിക്കിടെ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കേരളം എന്ന് ബോര്‍ഡില്‍ എഴുതിയപ്പോള്‍ വന്ന തെറ്റാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളായത്. കേരളം എന്നെഴുതുന്നതിന് പകരം ഇംഗ്ലീഷില്‍ Kaaralam എന്നാണ് മന്ത്രി എഴുതിയത്. കേരളത്തിലെ ഒരു മന്ത്രിക്ക് കേരളമെന്ന് എഴുതാന്‍ അറിയില്ലേ എന്നായിരുന്നു ട്രോളുകളിലെ പരിഹാസം.