08
Jul 2026
Wed
08 Jul 2026 Wed
lift accident

വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു. കടമ്മനിട്ട കല്ലേലി മുക്കില്‍ അടയ്ക്ക മാവുങ്കല്‍ മാത്തുകുട്ടിയാണ് (75) മരിച്ചത്. വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് കാര്‍ പാര്‍ക്കിങ് ഷെഡിന് അടുത്താണ് ലിഫ്റ്റ്. കാര്‍ പാര്‍ക്ക് ചെയ്തശേഷമാണ് മാത്തുകുട്ടി ലിഫ്റ്റിലേക്ക് കയറിയത്. വലിയ ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ പുറത്തേക്കു വന്നപ്പോള്‍ തല ലിഫ്റ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെട്ടുകത്തി ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ ലിഫ്റ്റിനുള്ളിലെ ഇരുമ്പ് പൈപ്പില്‍ തല കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്.

വീട് ഉയരത്തിലാണെന്നതിനാല്‍ മാതാപിതാക്കള്‍ക്ക് പടികള്‍ കയറാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് 2 വര്‍ഷം മുന്‍പ് മക്കള്‍ ലിഫ്റ്റ് നിര്‍മിച്ചത്. ആറന്‍മുള പൊലീസ് സ്ഥലത്തെത്തി. കെഎസ്ആര്‍ടിസിയില്‍നിന്ന് വിരമിച്ചയാളാണ് മാത്തുക്കുട്ടി. മക്കള്‍ വിദേശത്താണ്.

Elderly Man Dies in Pathanamthitta After Head Gets Trapped in Elevator