09
Jul 2026
Thu
09 Jul 2026 Thu
Niti Taylor

മുംബൈ: ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി നിതി ടെയ്ലര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗ്ലാമര്‍ ലോകത്തിന്റെ മറ്റൊരു ഇരുണ്ട വശമാണ് പുറത്തുകൊണ്ടുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷോയിലെ മത്സരാര്‍ത്ഥിയായ പ്രശസ്ത ടെലിവിഷന്‍ നടി നീതി ടെയ്ലര്‍ തന്റെ മുന്‍കാല പ്രണയബന്ധത്തിലുണ്ടായ ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരിക്കുന്നത്. മുന്‍ കാമുകന്‍ തന്റെ തുടകളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചെന്നും അതിന്റെ പാടുകള്‍ ഇന്നും ശരീരത്തിലുണ്ടെന്നുമാണ് നീതി തുറന്നുപറഞ്ഞത്. ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന പ്രമുഖ സെലിബ്രിറ്റി റിയാലിറ്റി ഷോയായ ‘അലയന്‍സ്’ (Alliance) ല്‍ ആണ് വെളിപ്പെടുത്തല്‍.

ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളായ റൂഹി ദോസഞ്ച്, മിനി മാത്തൂര്‍, ഡെയ്സി ഷാ എന്നിവരുമായുള്ള സംഭാഷണത്തിനിടയിലാണ് നീതി തന്റെ ശരീരത്തിലെ പാടുകള്‍ കാണിച്ച് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ‘എന്റെ മുന്‍ കാമുകന്‍ എന്നെ സിഗരറ്റ് വെച്ച് പൊള്ളിച്ചതാണ്’ എന്ന് നീതി പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന മിനി മാത്തൂര്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന് മറ്റുള്ളവര്‍ ചോദിച്ചപ്പോള്‍, ‘അല്ല, അവന്‍ അങ്ങേയറ്റം അക്രമാസക്തനും മാനസിക വൈകൃതമുള്ളവനുമായിരുന്നു’ എന്ന് നീതി വ്യക്തമാക്കി.

ALSO READ: തുരങ്കപ്പാത ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

ജന്മദിനത്തില്‍ ക്രൂരമര്‍ദ്ദനം; ബന്ധം ഉപേക്ഷിച്ചു

മുന്‍ കാമുകന്റെ ജന്മദിനത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നതെന്ന് നീതി ഓര്‍ത്തെടുത്തു. ഒന്നല്ല, ശരീരത്തിന്റെ പല ഭാഗങ്ങളിലായി അഞ്ചോളം സ്ഥലങ്ങളിലാണ് അവന്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചത്. അതേ ദിവസം തന്നെ അവന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇതോടെയാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും താരം വെളിപ്പെടുത്തി.

അക്കാലത്ത് താന്‍ വളരെ ചെറുപ്പവും ലോകവിവരമില്ലാത്തവളുമായിരുന്നുവെന്ന് നിതി സമ്മതിക്കുന്നു. നമ്മള്‍ മാനസികമായി ദുര്‍ബലരായിരിക്കുമ്പോള്‍ മുന്നിലുള്ള ആളുടെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. റെഡ് ഫ്‌ലാഗുകള്‍ തിരിച്ചറിയുന്നതില്‍ പരാജ

ആരാണ് നീതി ടെയ്ലര്‍?

ഹിന്ദി ടെലിവിഷന്‍ രംഗത്ത് ഏറെ ശ്രദ്ധേയയായ നടിയാണ് നീതി ടെയ്ലര്‍. ‘കൈസി യേ യാരിയാന്‍’ (Kaisi Yeh Yaariaan), ‘ഇഷ്‌ക്ബാസ്’ (Ishqbaaaz), ‘ഗുലാം’ (Ghulaam) തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെയാണ് നീതി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 15-ാം വയസ്സില്‍ അഭിനയരംഗത്തേക്ക് എത്തിയ നീതി മൂന്ന് തെലുങ്ക് ചിത്രങ്ങളിലും നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. 2020-ല്‍ നടി പരീക്ഷിത് ബാവയെ വിവാഹം കഴിച്ചു.

‘അലയന്‍സ്’ റിയാലിറ്റി ഷോ

ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 26 മുതല്‍ ആരംഭിച്ച പുതിയ സെലിബ്രിറ്റി റിയാലിറ്റി ഷോയാണ് ‘അലയന്‍സ്’. പ്രശസ്ത താരം കുനാല്‍ ഖേമു ഹോസ്റ്റ് ചെയ്യുന്ന ഈ ഷോയില്‍ എട്ട് സെലിബ്രിറ്റി ജോഡികളാണ് പങ്കെടുത്തത്. നടന്‍ രവി കിഷനും മകള്‍ റീവയും ഷോയില്‍ എത്തിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം പുറത്തായി. നിഖില്‍ ചിന്നപ്പ, കുശാല്‍ ടണ്ടന്‍, അര്‍സ്ലാന്‍ ഗോണി, ഡോളി ജാവേദ്, മിനി മാത്തൂര്‍ തുടങ്ങിയ പ്രമുഖരും ഈ ഷോയുടെ ഭാഗമാണ്. നിലവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി സോഹൈല്‍ ഖാന്‍ അടക്കമുള്ളവര്‍ ഷോയില്‍ എത്തിയിട്ടുണ്ട്.

Niti Taylor abuse revealed on a reality show