10
Jul 2026
Fri
10 Jul 2026 Fri
donald trump and E. Jean Carroll

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍, പത്രപ്രവര്‍ത്തക ഇ.ജീന്‍ കരോളിന് നഷ്ടപരിഹാരത്തുക കൈമാറണമെന്ന് യുഎസ് കോടതി ഉത്തരവിട്ടു. പലിശ സഹിതം ഏകദേശം 58 ലക്ഷം ഡോളര്‍ (ഏകദേശം 55 കോടി രൂപ) ഉടന്‍ നല്‍കാനാണ് മന്‍ഹാറ്റന്‍ ഫെഡറല്‍ ജഡ്ജ് ലൂയിസ് കപ്ലാന്‍ ഉത്തരവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രംപ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കാന്‍ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക കൈമാറാന്‍ കോടതി നിര്‍ദേശിച്ചത്. എന്നാല്‍, തുക കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് വീണ്ടും അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ആ ഹര്‍ജിയും തള്ളി.

ALSO READ: അസ്ഥികൂടം കട്ടിലില്‍, തലയോട്ടി തറയില്‍; നായ വീടിനകത്ത് കയറി മാംസം കടിച്ചെടുത്തു

1996-ല്‍ ന്യൂയോര്‍ക്കിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 82-കാരിയായ ജീന്‍ കാരോളിന്റെ പരാതി. 2019-ല്‍ പുറത്തിറങ്ങിയ പുസ്തകത്തിലൂടെയാണ് കാരോള്‍ ഇതേക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കാരോളിന് ഭ്രാന്താണെന്നും പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രമാണിതെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കാരോള്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. ട്രംപിന്റെ അധിക്ഷേപങ്ങളെത്തുടര്‍ന്ന് തന്റെ ജീവിതം ഭയത്തിലായെന്നും ആരാധകരില്‍ നിന്ന് ഭീഷണിയുണ്ടായെന്നും കാരോള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

തുക കൈമാറുന്നത് തടയാന്‍ ട്രംപിന്റെ അഭിഭാഷകര്‍ ഇനി യുഎസ് സര്‍ക്യൂട്ട് കോടതിയെ സമീപിക്കുമെന്നാണ് വിവരം. രാഷ്ട്രീയ എതിരാളികള്‍ ട്രംപിനെതിരെ നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണെന്നാണ് അദ്ദേഹത്തിന്റെ നിയമസംഘത്തിന്റെ വാദം. ഇതിന് പുറമെ ന്യൂയോര്‍ക്കിലെ മറ്റൊരു അപകീര്‍ത്തി കേസില്‍ 83.3 മില്യണ്‍ ഡോളര്‍ കാരോളിന് നല്‍കാനും ട്രംപിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെതിരെയുള്ള അപ്പീല്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ നിലവില്‍ ഈ തുക കൈമാറുന്നത് താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Trump ordered to pay 58 million dollar to E. Jean Carroll