വിയറ്റ്‌നാമില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരില്‍ മലയാളി ദമ്പതികളും. കൊല്ലം കൊട്ടാരക്കര സ്വദേശിയും വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയുമായ എ സി തോമസ്, ഭാര്യ ലൊവേനി എന്നിവരാണ് മരിച്ച മലയാളികള്‍. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്.
|
15 പേര്‍ അപകടത്തില്‍ മരിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ മരിച്ചവരില്‍ ഏറിയ പങ്കും തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. മരണപ്പെട്ടവരില്‍ തമിഴ്‌നാട് പഴനി സ്വദേശിയായ 44 കാരന്‍ മുരുകപ്രഭു ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ലാവ മൊബൈല്‍ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്.
രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. മരിച്ചവരില്‍ 4 ആന്ധ്ര സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ബോട്ട് മറിയാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം.
ALSO READ: പാലക്കാട് വൃദ്ധയെ കൊന്ന് കത്തിച്ച ശേഷം കുഴിച്ചുമൂടി; 17കാരനടക്കം രണ്ടുപേര്‍ പിടിയില്‍




