12
Jul 2026
Sun
12 Jul 2026 Sun

10വയസ്സുകാരിയുടെ കൈ ചൂരലിന് അടിച്ചൊടിച്ച അധ്യാപകന് സസ്പെൻഷൻ.മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകന്‍ ബല്‍രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ചയായിരുന്നു ബൽരാജ് വിദ്യാർഥിനിയെ ക്രൂരമായി അടിച്ചത്. പനിയായതുകാരണം മൂന്ന് ദിവസം അവധിയായിരുന്ന കുഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. നോട്ട്ബുക്കില്‍ എഴുതിക്കൊണ്ടിരിക്കേ അധ്യാപകന്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു. വലത് കൈപ്പത്തിക്കായിരുന്നു അടിച്ചത്. ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈപ്പത്തിയുടെ ഭാഗം പൊട്ടി. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിലും സ്കൂൾ മാനേജ്‍മെന്റിനും പരാതി നല്‍കി.

പോലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു .

ALSO READ:എക്‌സ്ട്രാടൈമില്‍ ഇരട്ടഗോളുമായി സ്വിറ്റ്‌സര്‍ലന്‍ഡിനെ 3-1ന് വീഴ്ത്തി അര്‍ജന്റീന ലോകകപ്പ് സെമിയില്‍