12
Jul 2026
Sun
12 Jul 2026 Sun
argentina defeats Switzeland by 3-1 in quarter final

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എക്‌സ്ട്രാ ടൈം വരെ നീണ്ട മല്‍സരത്തില്‍ 3-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് അര്‍ജന്റീന സെമി ഫൈനലില്‍ കടന്നു. ഇംഗ്ലണ്ടാണ് സെമയില്‍ അര്‍ജന്റീനയുടെ എതിരാളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്താം മിനിറ്റില്‍ അലക്‌സിസ് മാക് അലിസ്റ്ററിലൂടെ അര്‍ജന്റീനയാണ് ആദ്യ ഗോള്‍ നേടിയത്. 67ാം മിനിറ്റില്‍ ഡാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി ഗോള്‍ മടക്കിയതോടെ കളി സമനിലയിലായി. ഇഞ്ചുറി ടൈമിലും ഇരുടീമുകളും ഗോള്‍ വഴങ്ങാതെ വന്നതോടെ കളി അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു. 112ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസും 120+1 മിനിറ്റില്‍ ലൗടാരോ മാര്‍ട്ടിനസും സ്വിസ് വല കുലുക്കി അര്‍ജന്റീനയുടെ ലീഡ് വര്‍ധിപ്പിക്കുകയായിരുന്നു.

ALSO READ: ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലില്‍