17
Jul 2026
Fri
17 Jul 2026 Fri
Abu Dhabi Police warn against parking in front of mosques during Friday prayers

വെള്ളിയാഴ്ചകളില്‍ പള്ളികള്‍ക്കു മുന്നിലെ അനധികൃത പാര്‍ക്കിങ്ങിന് 500 ദിര്‍ഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്. ജുമുഅ നിസ്‌കാരത്തിന്റെ സമയത്ത് പ്രധാന റോഡിലും പള്ളികള്‍ക്കു മുന്നിലുമായുള്ള അനധികൃത പാര്‍ക്കിങ്ങിനെതിരേയാണ് മുന്നറിയിപ്പ്. ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ആണ് ഗതാഗതതടസ്സമുണ്ടാക്കുന്ന ഈ പ്രവണതയ്‌ക്കെതിരേ രംഗത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന പാതകള്‍, പള്ളികളുടെ പ്രവേശനകവാടങ്ങള്‍, മറ്റു വാഹനങ്ങള്‍ക്കു പോവാനാവാത്ത വിധമുള്ള പാര്‍ക്കിങ്, പാര്‍ക്കിങ് മേഖലകളിലേക്കുള്ള വഴി അടച്ചുള്ള പാര്‍ക്കിങ് എന്നീ സാഹചര്യങ്ങളിലാവും പിഴ ചുമത്തുക.

ALSO READ: ഇറാനിലെ പാലങ്ങളും ഗതാഗത സൗകര്യങ്ങളും ആക്രമിച്ച് യുഎസ്