22
Jul 2026
Wed
22 Jul 2026 Wed
KSU calls for educational Bandh tomorrow

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരേ സിജെപിയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന വിദ്യാ‍ർഥികളെ മർദ്ദിച്ചതിനെതിരേയും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളെ മർദ്ദിച്ചതിലും പ്രതിഷേധിച്ചാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഴുവൻ കാംപസുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചും ക്ലാസുകൾ ബഹിഷ്കരിച്ചും പിന്തുണ നൽകണമെന്ന് അലോഷ്യസ് സേവ്യർ അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും കെഎസ് യു പ്രസിഡന്റ് അറിയിച്ചു.

ALSO READ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ 29കാരൻ അറസ്റ്റിൽ