വാഹനാപകടത്തില്‍ മരിച്ച സുഹൃത്തിനെ കണ്ട് മടങ്ങവെ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറില്‍ തലയിടിച്ചുവീണ് 48കാരന് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മോന്‍സി ജോര്‍ജ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറില്‍ തലയിടിച്ച് വീണാണ് മരിച്ചത്.
|
വാഹനാപകടത്തില്‍ മരിച്ച സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിച്ച് രാത്രി ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാത്രി 11.40ഓടെ ഓടെയാണ് സംഭവം. രക്തം വാര്‍ന്ന നിലയിലായിരുന്നു മോന്‍സിയെ കണ്ടെത്തിയത്. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചേലച്ചുവടില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. പരേതരായ ജോര്‍ജും ലീലാമ്മയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ഗ്രേസി, ബിന്‍സി.
ALSO READ: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ പിഎഫ്ഐ നേതാവ് ഡല്‍ഹിയില്‍ പിടിയില്‍





