25
Jul 2026
Sat
25 Jul 2026 Sat

സിജെപി പ്രതിഷേധത്തിന് വഴങ്ങി കേന്ദ്രം. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു.ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ആദ്യം കേന്ദ്ര സർക്കാർ. എന്നാൽ, പ്രധാൻ രാജിവയ്ക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ നിലപാട് കടുപ്പിച്ചതോടെ സർക്കാർ വഴങ്ങുകയായിരുന്നു.

ധർമേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യവുമായി സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. രാജിവച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെ കൊണ്ട് നിറയുമെന്നും, ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. നാളെ വൈകിട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക