14
Jul 2026
Sun
14 Jul 2026 Sun
pakakkad murder

പാലക്കാട് കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ ചൊല്ലി 24 വയസ്സുകാരനെ കുത്തിക്കൊന്നു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് കേരാമ്പാറ സ്വദേശിയായ ഷഫീക്ക്(24) കൊല്ലപ്പെട്ടത്. ഷഫീക്കിന്റ സുഹൃത്ത് സിന്‍സണും കുത്തേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരാമ്പാറ സ്വദേശികളായ നെല്‍സണ്‍, ജെന്‍സണ്‍ എന്നിവരാണ് ആക്രമിച്ചത്.

നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിലെത്തിയ ഷഫീക്കിന് വഴി നല്‍കിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

പ്രതികള്‍ തമിഴ്‌നാട് ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് സൂചന. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ച് വരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക