26
Jul 2026
Sun
26 Jul 2026 Sun
E20 Janata party formed for 100 percentage petrol

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിനു പിന്നാലെ ഇ20 ജനതാ പാര്‍ട്ടി(ഇജെപി) എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ കൂട്ടായ്മ പിറവികൊണ്ടു. എഥനോള്‍ കലര്‍ത്താത്ത 100 ശതമാനം പെട്രോള്‍ ഓരോ പൗരന്റെയും അവകാശമാണെന്ന് ഇജെപി പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എക്‌സില്‍ 25000ഓളം പേരും ഇന്‍സ്റ്റഗ്രാമില്‍ അമ്പതിനായിരത്തോളം പേരുമാണ് ഇതിനകം ഇജെപിയെ ഫോളോ ചെയ്യുന്നത്. ഓരോ മിനിറ്റിലും ഫോളോവേഴ്‌സിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ മൈലേജ് കുറയുകയും യന്ത്രഭാഗങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ചെയ്യുന്നുവെന്ന പരാതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നതിനിടെയാണ് 100 ശതമാനം പെട്രോളെന്ന ആവശ്യവുമായി ഇജെപി രംഗത്തുവന്നിരിക്കുന്നത്. ഇജെപി ഫോളോവേഴ്‌സ് സമരവുമായി തെരുവിലിറങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്.

ALSO READ: പിരിയുന്നത് ഒഴിവാക്കാന്‍ ഒരു യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക