കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ബുധനാഴ്ചയാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബിജുവിന് രോഗം സ്ഥിരീകരിച്ചത്.
|
ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്‍റെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് ബിജു.
ALSO READ: സിജെപി പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





