31
Jul 2026
Fri
31 Jul 2026 Fri
mdma arrest

പോലീസ് ഇടപെടല്‍ ശക്തമായതോടെ മയക്ക് മരുന്ന് കടത്താന്‍ പുതിയ വഴികള്‍ തേടി കാരിയര്‍മാര്‍. ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡിന് പകരം ഉപയോഗിക്കുന്ന മെന്‍സ്ട്രല്‍ കപ്പാണ് പുതിയ ഒളിയിടം. രഹസ്യ ഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന എംഡി എം എ യുമായി യുവതിയെയും സുഹൃത്തിനെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതോടെയാണ് മയക്ക് മരുന്ന കാരിയര്‍മാര്‍ ഉപയോഗിക്കുന്ന പുതിയ വിദ്യ വെളിച്ചത്തു വന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേ മുറി പാണ്ടികശാലയില്‍ മുഹമ്മദ് ഷാഫി (29), ആലപ്പുഴയിലെ സരിത (30) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇവരില്‍നിന്ന് 94.032 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എറണാകുളത്തും ആലപ്പുഴയിലും എത്തിച്ച് ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

എറണാകുളം സൗത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് 65.27 ഗ്രാം എംഡി എം എയുമായി മുഹമ്മദ് ഷാഫിയെ എക്‌സൈസ് പിടികൂടിയത്. ദീര്‍ഘകാലമായി എംഡിഎംഎ വ്യാപാരികളായ ഇവരെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. അടുത്തിടെ ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്നുമായി ബസ്സില്‍ ആലപ്പുഴയിലേക്ക് വരികയായിരുന്ന ഇവരെ എക്‌സൈസ് പരിശോധിച്ചിരുന്നു. അന്ന് ഷാഫി തന്റെ കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ എറിഞ്ഞു കളഞ്ഞു. സരിത എംഡിഎംഎ മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു സ്വകാര്യ ഭാഗത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്ന് എക്‌സൈസ് പരിശോധനയില്‍ നിന്ന് സരിത രക്ഷപ്പെട്ടു. അതിനുശേഷം ആണ് എംഡിഎംഎ കടത്തിന് സരിത ഈ മാര്‍ഗ്ഗം പതിവാക്കിയത്.

എറണാകുളത്തെ ലോഡ്ജ് മുറിയില്‍ എംഡിഎംഎയുമായി മുഹമ്മദ് ഷാഫി എക്‌സൈസ് പിടിയിലായ സമയത്ത് സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍പ്പനയിലായിരുന്നു. ഷാഫി പിടിയിലായ വിവരം അറിയാതെ എറണാകുളത്തു തിരിച്ചെത്തിയ സരിതയെ രാത്രി എക്‌സൈസ് സംഘം പിടികൂടി. ചോദ്യം ചെയ്യലില്‍ സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ ഒരു വീട്ടില്‍ നിന്ന് 28.76 ഗ്രാം എംഡിഎംഎ കൂടി എക്‌സൈസ് പിടിച്ചെടുത്തു. ഇവരില്‍നിന്ന് ആകെ 94. 032 ഗ്രാം എംഡിഎംഎ യും ഒരു മൊബൈലും 17,700 രൂപയും എക്‌സൈസ് പിടികൂടിയിട്ടുണ്ട്.

Tags:
MDMA, MDMA Kerala, MDMA Smuggling, Menstrual Cup, Menstrual Cup MDMA, Kerala Excise, Excise Raid, Drug Bust Kerala, Alappuzha News, Ernakulam News, Bangalore Drug Supply

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക