03
Aug 2026
Mon
03 Aug 2026 Mon
Pathanamthitta Ranni flood

കനത്ത മഴ തുടരുന്ന പത്തനം തിട്ടയില്‍ പ്രളയ ഭീഷണി. ജലനിരപ്പ് നിര്‍ദിഷ്ട അളവിലും കൂടിയതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാം ഉടന്‍ തുറക്കും. പമ്പയാര്‍ ഇപ്പോള്‍ തന്നെ കരകവിഞ്ഞൊഴുകകയാണ്. ശബരി മല പ്രദേശത്തെ മലനിരകളിലെ വെള്ളം മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട് പത്തനംതിട്ട നഗര ഭാഗത്തെത്തും. അതിന് പുറമേ മൂഴിയാര്‍ ഡാം കൂടി തുറക്കുന്നതോടെ സ്ഥിതിഗതികള്‍ ഗുരുതരമാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂഴിയാര്‍ ഡാമില്‍ നിലവില്‍ 191 അടി വെള്ളമുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 192 അടി ആണ്. ഡാം തുറക്കുന്നതിനുള്ള അനുമതി ഇതിനകം നല്‍കി കഴിഞ്ഞിട്ടുണ്ട്.

പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ ഉടന്‍ ക്യാമ്പുകളിലേക്ക് മാറണമെന്ന് മന്ത്രി പിസി വിഷ്ണു നാഥ് മുന്നറിയിപ്പ് നല്‍കി. മുകള്‍ നിലയിലേക്ക് വെള്ളം കയറില്ലെന്നും സ്ഥിതി സുരക്ഷിതമാണെന്നും കരുതി വീടുകളില്‍ തന്നെ കഴിയരുതെന്നും സമയം വൈകിയാല്‍ വീടുകളില്‍ കുടുങ്ങിപ്പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:സംസ്ഥാനത്ത് അതി ശക്തമായ മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറ് ഡാമുകളിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ 

മുന്നൊരുക്കത്തിന്റെ ഭാഗമായി കൊല്ലത്ത് നിന്ന് മല്‍സ്യബന്ധന യാനങ്ങള്‍ ജില്ലയിലേക്കെത്തിക്കുന്നുണ്ട്. നിലവില്‍ 5000ഓളം പേരെ ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്. പമ്പയുടെ ഇരുകരകളിലും കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് താലൂക്കുകള്‍ക്ക് മാത്രമായി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ജില്ല മുഴുവന്‍ അവധി പ്രഖ്യാപിച്ചത്.രാവിലെ 6 മണിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.

സംസ്ഥാനത്തെ 11 ജില്ലകള്‍ക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇന്ന് അവധിയാണ്.

Tags:
Pathanamthitta, Pathanamthitta Flood, Kerala Rain, Kerala Flood, Moozhiyar Dam, Moozhiyar Dam Opening, Pamba River, Pampa River, Heavy Rain, Flood Alert, Red Alert, Kerala Weather, Kerala News, Monsoon, Disaster Management, Rain Alert, Pathanamthitta News, Sabarimala, Kerala Disaster, Breaking News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക