04
Aug 2026
Tue
04 Aug 2026 Tue
kasaragod mouldy cake bakery sealed

കാസര്‍കോട്: വിവാഹ വാര്‍ഷികത്തിന് വാങ്ങിയ കേക്കില്‍ പൂപ്പല്‍. നിലേശ്വരം പരപ്പയിലെ സ്വീറ്റി ബേക്കറിയില്‍ നിന്ന വാങ്ങിയ കേക്ക് കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷ ബാധ. പരാതിയെ തുടര്‍ന്ന് ബേക്കറി പൂട്ടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനകപ്പള്ളി സ്വദേശി സലീമിന്റെ വിവാഹ വാര്‍ഷികത്തിനു സലീമിന്റെ ബന്ധുക്കള്‍ സമ്മാനമായി കേക്ക് നല്‍കിയിരുന്നു. കേക്ക് മുറിച്ച് കഴിച്ചപ്പോള്‍ രുചി വ്യത്യാസം തോന്നി പരിശോധിച്ചു. തുടര്‍ന്നാണ് പൂപ്പല്‍ കണ്ടെത്തിയത്. കുട്ടികള്‍ ഉള്‍പ്പടെ കേക്ക് കഴിച്ചതിന് ശേഷമാണ് പൂപ്പല്‍ കണ്ടത്. കേക്ക് കഴിച്ച 6 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇവര്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബേക്കറിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

Tags:
Kasaragod, Nileshwar, Food Poisoning, Mouldy Cake, Bakery, Sweetie Bakery, Wedding Anniversary, Food Safety, Kerala News, Breaking News, Health Department, Food Safety Department, Public Health, Cake, Kasaragod News, Consumer Rights, Kerala Breaking News, Hospital, Food Contamination, Bakery Sealed

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക