04
Aug 2026
Tue
04 Aug 2026 Tue
hareesh bus driver

പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദോസ്ത് ബസ്സിലെ ഡ്രൈവര്‍ നൊച്ചാട് നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയില്‍ ഹരീഷ് (40) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബസ്സില്‍ തന്നെ കിടന്നുറങ്ങിയതാണെന്ന് സംശയിക്കുന്നു. രാത്രി പത്തരയ്ക്ക് ഭാര്യ വിളിച്ചപ്പോള്‍വരാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഏറെ വൈകിയിട്ടും കാണാഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു. അപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും എടുത്തില്ല. ഇതിനെ തുടര്‍ന്ന് ഇന്ന് കാലത്ത് സഹോദരന്‍ വന്ന് അന്വേഷിച്ചപ്പോള്‍ ബസ്സിന്റെ ഉള്ളില്‍ പിന്‍വാതിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

കാലത്ത് 5.45യോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലക്ക് മാറ്റി. കിഴക്കയില്‍ ശങ്കരന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: ആതിര. മക്കള്‍: തന്മയ (വിദ്യാര്‍ത്ഥി എ യു പി സ്‌കൂള്‍ വാല്യക്കോട്), ആലിയ ( UKG വിദ്യാര്‍ത്ഥിനി രാമല്ലൂര്‍ എല്‍പി സ്‌ക്കൂള്‍). സഹോദരന്‍: പ്രജീഷ് (ഡ്രൈവര്‍ വിക്ടറി പേരാമ്പ്ര).

Tags:
Perambra, Kozhikode, Bus Driver, Harish, Bus Stand, Death News, Kerala News, Breaking News, Kozhikode News, Perambra News, Kerala Accident, Police Investigation, Private Bus, Kerala, Tragic News, Bus Driver Death, Latest News, Kerala Breaking News, Suicide Case, Malabar News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക