04
Aug 2026
Tue
04 Aug 2026 Tue
holiday announced for schools in many districts in Kerala

കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച യൂനിവേഴ്‌സിറ്റി, പി.എസ്.എസി. പരീക്ഷകള്‍ക്ക് മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. എന്നാൽ ഈ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യം അനുസരിച്ച് വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തി അവധി നൽകാമെന്നും ജില്ലാ കലക്ടർമാർ അറിയിച്ചു.

ALSO READ: ജോലി നഷ്ടപ്പെടുമെന്ന ഭീതി; കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍ തൂങ്ങിമരിച്ചു; മരണം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക