സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും കനത്തു പെയ്യുന്നു. ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
|
എട്ട് ജില്ലകളില്‍ അവധി
ശക്തമായ മഴ പരിഗണിച്ച് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കിയിലും തൃശൂരിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു രാവിലെയാണ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ അവധി കലക്ടര്‍ പ്രഖ്യാപിച്ചത്.
നീരൊഴുക്ക് ശക്തമായതോടെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കുറ്റ്യാടി അണക്കെട്ടില്‍ ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഈ മാസം എട്ടാം തീയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.
Tags:
Kerala Rain, Kerala Weather, Red Alert Kerala, IMD Kerala, Heavy Rain Kerala, Kerala School Holiday, Kerala Weather Update, Red Alert 7 Districts, Orange Alert Kerala, Kerala Flood Alert, Kerala Monsoon, Alappuzha Rain, Kottayam Rain, Ernakulam Rain, Thrissur Rain, Palakkad Rain, Kannur Rain, Kasaragod Rain, Kerala Dam Alert, Kallarkutty Dam, Lower Periyar Dam, Peringalkuthu Dam, Kuttiyadi Dam, Kerala News, Breaking News Kerala, School Holiday Kerala, Weather Alert, IMD Update, Kerala Live News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



