09
Aug 2026
Sun
09 Aug 2026 Sun
arjun ayanki arrested

കേരള പോലീസിനെ വെല്ലുവിളിച്ച് നടന്ന ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കി പോലീസ് വലയില്‍. കണ്ണൂര്‍ നഗരത്തിലെ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നാണ് അര്‍ജുന്‍ പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഫ്‌ലാറ്റില്‍ നിന്ന് അര്‍ജുനെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ ശനിയാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ണൂര്‍ പനങ്കാവിലാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അര്‍ജുന്‍ കണ്ണൂരില്‍തന്നെ ഉണ്ടാവും എന്ന് പോലീസ് ഉറപ്പിച്ചിരുന്നു.

സുഹൃത്തായ മറ്റൊരാളും അര്‍ജുനൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അര്‍ജുന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍നടപടികള്‍.

അര്‍ജുനെ ചോദ്യം ചെയ്യുന്നതോടെ ഒളിയിടം ഒരുക്കിയവര്‍ ഉള്‍പ്പെടെ അറസ്റ്റിലായേക്കും. സിപിഎമ്മുമായി ബന്ധപ്പെട്ടവര്‍ അര്‍ജുനെ സഹായിച്ചതായാണ് വിവരം. നേരത്തേ അര്‍ജുന്‍ എടപ്പാളില്‍ എത്തിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റില്‍ അര്‍ജുന്‍ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് പിടിയില്‍ അകപ്പെടാതെ അര്‍ജുന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ അഞ്ച് സുഹൃത്തുക്കളെ എടപ്പാളില്‍നിന്നും പൊലീസ് പിടികൂടിയിരുന്നു.

തൃശൂരിലും അര്‍ജുന്‍ ആയങ്കി എത്തിയെന്ന് കരുതി വ്യാപകമായി പൊലീസ് പരിശോധന നടത്തിയിരുന്നു. തൃശൂരില്‍ നിന്ന് ഫോട്ടോ ഇട്ട് പോലീസിനെ വെല്ലുവിളിച്ചതോടെയായിരുന്നു തിരച്ചില്‍. എന്നാല്‍, മറ്റാരെയോ ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചതാവാം ഇതെന്നും പോലീസ് സംശയിക്കുന്നു.

Tags: Arjun Ayanki, Arjun Ayanki Arrested, Kannur Police, Kerala Police, Operation Grip, Crime News Kerala, Kannur News, ADGP P Vijayan

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക