തിരുവനന്തപുരം: ഹൈന്ദവ ആരാധന ഉള്‍ക്കൊള്ളുന്ന വന്ദേമാതരം സ്വാതന്ത്ര്യ ദിനത്തില്‍ പൂര്‍ണമായി പാടണമെന്ന നിര്‍ദേശം ആരുടെ ഭാഗത്ത് നിന്ന് വന്നുവെന്നതില്‍ ദുരൂഹത. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറിയാണ് വന്ദേമാതരം പൂര്‍ണമായി പാടാനുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് പറഞ്ഞാണ് ഒടുവില്‍ യുഡിഎഫ് നേതാക്കള്‍ കൈയൊഴിഞ്ഞത്. കേന്ദ്രം പുതുതായി പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും വിശദീകരണം വന്നു.
|
എന്നാല്‍, തങ്ങള്‍ അങ്ങിനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണറുടെ ഓഫീസായ ലോക് ഭവന് വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ലോക് ഭവന്റെ വിശദീകരണം. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോള്‍ ലോക്ഭവന് നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നല്‍കിയത്.
എന്നാല്‍, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കായി പ്രോട്ടോക്കോള്‍ വിഭാഗം നല്കിയ സര്‍ക്കുലറില്‍ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമര്‍ശം. നാലാം തിയ്യതി വന്ന ഈ ഉത്തരവ് മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ ആറാം തിയ്യതിയിലെ ഉത്തരവ്. തദ്ദേശ വകുപ്പ് സെക്രട്ടറിമാര്‍ക്കാണ് ഇത് സംബന്ധിച്ച് കത്തു നല്‍കിയത്. ഗവര്‍ണര്‍ക്കും അങ്ങിനെയൊരു നിലപാടില്ലെങ്കില്‍ പിന്നെ ആരുടെ നിര്‍ദേശ പ്രകാരമായിരിക്കും ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്.
നേരത്തെ വിഡി സതീശന് സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദമായിരുന്നു. അന്ന് ലോക് ഭവനാണ് ചടങ്ങ് തീരുമാനിച്ചതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വിഡി സതീശന് തടിയൂരിയത്.
Tags: Vande Mataram, Kerala News, Thiruvananthapuram, Raj Bhavan, Kerala Governor, Chief Secretary Kerala, UDF, VD Satheesan, Kerala Govt Circular, Independence Day Kerala, Kerala Politics
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





