09
Aug 2026
Sun
09 Aug 2026 Sun
Senior Journalists forum state conference started at Kollam

കൊല്ലം: സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 9, 10, 11 തീയതികളിലായാണ് സമ്മേളനം നടക്കുന്നത്. ഞായർ ഉച്ചകഴിഞ്ഞ് മൂന്നിന് ‘ഫീല്‍ ദ മോമെന്റ്’ വാര്‍ത്താ ചിത്ര പ്രദര്‍ശനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്റ്റ് 10ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടര്‍ സാം അധ്യക്ഷത വഹിക്കും. നാളെ വൈകുന്നേരം 5.30-ന് നടക്കുന്ന മീഡിയ സെമിനാര്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.

ആഗസ്റ്റ് 11-ന് ഉച്ചയ്ക്ക് 12-ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.കൊല്ലം മേയര്‍ എ.കെ. ഹഫീസ് ആണ് സ്വാഗതസംഘം ചെയര്‍മാന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക