10
Aug 2026
Mon
10 Aug 2026 Mon
entrepreneur dies after hand stuck in machine

മാവുകുഴയ്ക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങി സംരംഭക മരിച്ചു.വാഴക്കുളം പള്ളിക്കുന്നേല്‍ പരേതനായ ജസ്റ്റിന്റെ ഭാര്യ റെജിമോള്‍(52)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെയാണ് റെജിമോള്‍ക്ക് യന്ത്രത്തില്‍ കൈകുടുങ്ങി പരിക്കേറ്റത്. വീടിനു സമീപം ചപ്പാത്തി നിര്‍മാണ യൂനിറ്റ് നടത്തുകയായിരുന്നു റെജിമോള്‍. ചപ്പാത്തി നിര്‍മാണ യൂനിറ്റിലേക്ക് പോയ അമ്മയെ കാണാതെ വന്നതോടെ മകന്‍ തിരക്കിയെത്തിയപ്പോഴാണ് യന്ത്രത്തിനുള്ള കൈ കുടുങ്ങിയ റെജിമോളെ അബോധാവസ്ഥയില്‍ കണ്ടത്.

നാട്ടുകാരെ കൂട്ടി റെജിമോളെ യന്ത്രത്തില്‍ നിന്ന് വേര്‍പെടുത്തി വാഴക്കുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തൊടുപുഴയിലെ ആശുപത്രിയിലേക്കേ കൊണ്ടുപോയെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

ALSO READ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ കാസര്‍കോട് സ്വദേശി ഐജയുടെ സഹോദരന്‍ മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക