12
Aug 2026
Wed
കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) ആണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.
|
മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. മൂന്നുപേരാണ് തോണിയിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടയുടൻ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ബാസിലിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മേഖലയിൽ തെരച്ചിൽ നടത്തിവരികയാണ്.
Tags: Chaliyar River Boat Accident, Missing Youth Kozhikode, Mavoor News, Kozhikode News, Fire Force Rescue, Kerala News, Breaking News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




