വടക്കന്‍ പറവൂര്‍: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് യുവതിയെ മുന്‍ കാമുകന്‍ വീട്ടിനുള്ളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
|
കൊടുങ്ങല്ലൂരിലേക്ക് പോകാനിറങ്ങിയ സുരമ്യയെ ഷിബിന്‍ വിളിച്ച് പറവൂരില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ വടക്കേക്കര മുറവന്‍തുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് രാവിലെ പത്തു മണിയോടെ ഇരുവരും തമ്മില്‍ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും, ഷിബിന്‍ കറിക്കത്തിയെടുത്ത് സുരമ്യയെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടന്‍ തന്നെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ ബന്ധം വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് മുന്‍പും തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സബിത-ശശികുമാര്‍ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട സുരമ്യ. സഹോദരന്‍: സൂരജ്.
Tags: Paravur Murder Case, Suramya Murder, Vadakkekara Police, Aluva Edathala, Crime News Kerala, Ernakulam Crime
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





