പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിദാസിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
|
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അപമാനിക്കുന്ന തരത്തിൽ ജാൻമണി പരാമർശം നടത്തിയെന്നാണ് പരാതി. ജന്തർ മന്തറിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമർശം.
പരാമർശം വിവാദമായതോടെ ജാൻമണി സമൂഹമാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. ആരെയും വേദനിപ്പിക്കാനുള്ള ഉദ്ദേശത്തോടെയല്ല പരാമർശം നടത്തിയതെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നതായും ഇൻസ്റ്റഗ്രാമിലൂടെ അവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജാൻമണിയുടെ മാപ്പപേക്ഷ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് മഹിളാ മോർച്ച സ്വീകരിച്ചത്. തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കില്ലെന്നും മഹിളാ മോർച്ച വ്യക്തമാക്കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് ജാൻമണിദാസിനെ അറസ്റ്റ് ചെയ്തത്.
ALSO READ: മയക്കുമരുന്ന് മാഫിയ–രാഷ്ട്രീയ നേതൃത്വ കൂട്ടുകെട്ട്!
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





