24
Aug 2026
Mon
24 Aug 2026 Mon

അവതാരകനും നടനുമായ ജീവ ജോസഫും ഭാര്യയും അവതാരകയുമായ അപർണ തോമസും വേർപിരിഞ്ഞു. 11 വർഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. പതിനൊന്നാം വിവാഹ വാർഷിക ദിനമായ ഓഗസ്റ്റ് 24ന് തന്നെയാണ് ജീവ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

“ഇനി മുതൽ ഞങ്ങൾ എന്നൊന്നില്ല, ജീവയും അപർണയും മാത്രമാണ്” എന്നായിരുന്നു ജീവയുടെ കുറിപ്പിലെ പ്രധാന വാക്കുകൾ. 11 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ഇരുവരും വേർപിരിയാനുള്ള തീരുമാനം പരസ്പരം എടുത്തതാണെന്നും ജീവ വ്യക്തമാക്കി. എവിടെയോ എന്തോ തെറ്റിപ്പോയെന്നും ഇനി ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഇരുവരും തിരിച്ചറിഞ്ഞതായും കുറിപ്പിൽ പറയുന്നു.
വേർപിരിയലിന് പിന്നിലെ കാരണം തികച്ചും വ്യക്തിപരമാണെന്നും അതിനാൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ജീവ ആരാധകരോട് അഭ്യർഥിച്ചു. “എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്” എന്ന വിശ്വാസത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

2015 ആഗസ്റ്റ് 24നായിരുന്നു ജീവ ജോസഫും അപർണ തോമസും വിവാഹിതരായത്. ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ജനപ്രിയരായ താരദമ്പതികളായിരുന്നു ഇരുവരും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക