അല്‍ ഐനില്‍ വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന ബാലനാണ് പാര്‍ക്കിന് സമീപമുള്ള പൊതു വാട്ടര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. പുതിയ അധ്യയന വര്‍ഷത്തിനായി യൂണിഫോം വാങ്ങാന്‍ പോകാനിരിക്കെയാണ് കുട്ടി ദുരന്തത്തില്‍പ്പെട്ടത്.
|
വീടിനടുത്തുള്ള പാര്‍ക്കില്‍ സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കാന്‍ ഇറങ്ങിയതായിരുന്നു വലീദ്. ഇതിനിടയിലാണ് കൂട്ടുകാരിലൊരാള്‍ സമീപത്തെ വീടിന് പുറത്തുള്ള വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുന്നത് കണ്ടത്. തമാശയാണെന്ന് കരുതി വലീദ് അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാല്‍, വാട്ടര്‍ കൂളറില്‍ തൊട്ട ഉടന്‍ വലീദ് വൈദ്യുതാഘാതമേറ്റ് നിലത്തുവീണു. വലീദിന്റെ സഹോദരന്‍ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലും വീടുകള്‍ക്ക് പുറത്തുമുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും വാട്ടര്‍ കൂളറുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വലീദിന്റെ വേര്‍പാടില്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.
Tags: Al Ain news Malayalam, UAE electrocution death, Gulf news Malayalam, Al Ain water cooler accident, Pravasi news Malayalam, Breaking news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





