29
Aug 2026
Sat
29 Aug 2026 Sat
popular front of india Bombay high court

മുംബൈ: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ (PFI) അംഗമാണെന്ന് ആരോപിച്ച് അറസ്റ്റിലായ പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫോണില്‍ പെട്രോള്‍ ബോംബ് നിര്‍മ്മാണ വീഡിയോ സൂക്ഷിച്ചു എന്നത് മാത്രം കുറ്റകൃത്യമായി കാണാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് ഇഖ്ബാല്‍ ഇബ്രാഹിം ഖാന്‍ എന്നയാള്‍ക്കാണ് ജസ്റ്റിസ് സാരംഗ് കോട്വാള്‍, ജസ്റ്റിസ് രഞ്ജിത് സിന്‍ഹ രാജ ഭോണ്‍സ്ലെ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പ്രതിക്കെതിരെയുണ്ടായിരുന്ന സാക്ഷിമൊഴികള്‍ നിസ്സാരമാണെന്നും പ്രതി കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഫോണില്‍ വീഡിയോ സൂക്ഷിച്ചിരുന്നുവെങ്കിലും അത് മറ്റാര്‍ക്കും ഫോര്‍വേഡ് ചെയ്യുകയോ, നിര്‍മ്മാണരീതി ഉപയോഗിക്കാന്‍ ആരെയും പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ALSO READ: കാട്ടിലേക്കോടി മരത്തില്‍ വലിഞ്ഞുകയറി; പ്രളയത്തില്‍ മരിച്ചെന്ന് കരുതിയ 8-വയസ്സുകാരനെ തിരികെകിട്ടി അമ്മ, അത്ഭുത അതിജീവനം

2022 സെപ്റ്റംബറിലാണ് മഹാരാഷ്ട്ര ആന്റി-ടെററിസം സ്‌ക്വാഡ് (ATS) ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും യു.എ.പി.എ (UAPA) യിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും മുംബൈയില്‍ യോഗങ്ങള്‍ ചേര്‍ന്നെന്നുമായിരുന്നു ആരോപണം.

മാര്‍ച്ചില്‍ കേസില്‍ കുറ്റം ചുമത്തിയെങ്കിലും ഇതുവരെ സാക്ഷികളെ വിസ്തരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന് 90 സാക്ഷികളെയെങ്കിലും വിസ്തരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാകില്ലെന്ന് കണ്ടാണ് ജാമ്യം അനുവദിച്ചത്.

Tags: Bombay High Court news, PFI case bail news, Maharashtra ATS PFI case, Legal news Malayalam, National news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക