01
Sep 2026
Tue
01 Sep 2026 Tue
Abudhabi big ticket

അബുദാബി: യു.എ.ഇയിലെ പ്രമുഖ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ ഇ-ഡ്രോയില്‍ (E-draw) മലയാളി ഉള്‍പ്പെടെ നാല് പേര്‍ക്ക് സമ്മാനം. ബംഗ്ലാദേശ്, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഭാഗ്യശാലികള്‍ക്ക് 25,000 ദിര്‍ഹം (ഏകദേശം 5.7 ലക്ഷം രൂപ) വീതമാണ് ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍ സ്വദേശിയും കഴിഞ്ഞ 10 വര്‍ഷമായി കുടുംബത്തോടൊപ്പം അബുദാബിയില്‍ നഴ്‌സായി ജോലി ചെയ്യുകയും ചെയ്യുന്ന ബിനോദ് സെബാസ്റ്റ്യന്‍ (41) ആണ് സമ്മാനം നേടിയ മലയാളി. അഞ്ച് കൂട്ടുകാരുമൊത്ത് ചേര്‍ന്നാണ് ബിനോദ് ടിക്കറ്റെടുത്തത്. കൂട്ടുകാരിലൊരാളാണ് നറുക്കെടുപ്പ് ടിക്കറ്റ് തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഈ ഗ്രൂപ്പിന് ബിഗ് ടിക്കറ്റില്‍ സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും തുടര്‍ന്നും ടിക്കറ്റെടുക്കുമെന്നും ബിനോദ് പറഞ്ഞു.

ALSO READ: വിമാനം ആറ് മണിക്കൂറിലധികം വൈകിയാല്‍ സൗജന്യ ഹോട്ടല്‍ തമാസം; പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ ഏവിയേഷന്‍

മറ്റ് സമ്മാനാര്‍ഹര്‍

കമ്രുള്‍ ഇദ്രീസ് മിയാ (40): അല്‍ ഐനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി. കഴിഞ്ഞ 17 വര്‍ഷമായി യു.എ.ഇയിലുള്ള ഇയാള്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. തന്റെ മനസ്സ് പറഞ്ഞ നമ്പറുകള്‍ തിരഞ്ഞെടുത്തതാണ് ഇദ്ദേഹത്തെ ഭാഗ്യത്തിലേക്ക് നയിച്ചത്. സമ്മാനത്തുക ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് പദ്ധതി.

ജേ മൈക്കിള്‍ പെരാള്‍ട്ട ജിനസ് (43): ഫിലിപ്പീന്‍സ് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 17 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്നു. ഭാര്യയുടെ ജന്മദിനം, വിവാഹ വാര്‍ഷിക തീയതി, സ്വന്തം ജന്മമാസം എന്നിവ ചേര്‍ത്തുവെച്ചാണ് ഇയാള്‍ ഭാഗ്യ ടിക്കറ്റ് എടുത്തത്. എട്ട് പേരുടെ ഗ്രൂപ്പാണ് ടിക്കറ്റ് പങ്കിട്ടത്.

മുഹമ്മദ് മാമൂന്‍ (31): അജ്മാനില്‍ ബിസിനസ്സ് ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി. 20 പേര് അടങ്ങുന്ന വലിയ ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ടിക്കറ്റെടുത്തത്. യൂട്യൂബിലൂടെ വിജയികളുടെ വിവരം പരിശോധിച്ചപ്പോഴാണ് സമ്മാനം ലഭിച്ച കാര്യം ഇദ്ദേഹം വിശ്വസിച്ചത്.

Tags: Big Ticket Abu Dhabi, Big Ticket Winners Malayalam, Malayali Big Ticket Winner, Gulf News Malayalam, Abu Dhabi News Malayalam, UAE Lottery Winners, NRI News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക