ഉച്ചഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മലപ്പുറം വണ്ടൂർ പാറശ്ശേരിയിൽ ആണ് സംഭവം. കുന്നുമ്മൽ ഫസീല (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്റ്റഡിയിൽ എടുത്തു.
|
നെഞ്ചിനു താഴെയാണ് യുവതിക്കു കുത്തേറ്റത്. ഫസീല തൽക്ഷണം മരിച്ചു. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മദ്യപാനിയായ റഷീദ് പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.
ALSO READ: 200 വർഷത്തിന് ശേഷം കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നത് ആഘോഷിച്ച് വീട്ടുകാരും ബന്ധുക്കളും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





